ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്

single-img
1 March 2023

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്ത്. ആദ്യ സെഷനിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുഹ്നെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

ഇപ്പോൾ മറുപടി ബാറ്റിങ്ങിൽ 7 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ രോഹിത് ശർമ്മയ്ക്ക് ഭാഗ്യം തുണച്ചെങ്കിലും അത് മുതലെടുക്കാൻ കഴിഞ്ഞില്ല. വൈകാതെ 12 റൺസുമായി രോഹിത് പുറത്ത്.

പിന്നാലെ ശുഭ്മാൻ ഗിൽ 18 പന്തിൽ 21 റൺസെടുത്ത് ഔട്ട് ആയി. ചേതേശ്വർ പൂജാര ഒരു റണ്ണിന് പുറത്തായപ്പോൾ രവീന്ദ്ര ജഡേജ നാല് റൺസെടുത്തു. ശ്രേയസ് അയ്യർപൂജ്യത്തിനു പുറത്തായി, വിരാട് കോലിക്ക് 52 പന്തിൽ 22 റ റൺസെടുത്തു.

അതേസമയം, 30 പന്തിൽ 17 റൺസെടുത്ത ശേഷമാണ് ശ്രീകർ ഭരത് പുറത്തായത്. ഉച്ചഭക്ഷണത്തിന് ശേഷം രവിചന്ദ്രൻ അശ്വിനെയും (3) ഉമേഷ് യാദവിനെയും കുഹ്നെമാൻ പുറത്താക്കി. 13 പന്തിൽ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 17 റൺസാണ് ഉമേഷ് നേടിയത്. സിറാജ് റണ്ണൗട്ടായപ്പോൾ അക്ഷർ 12 റൺസുമായി പുറത്താകാതെ നിന്നു.