മൂന്നാം ഏകദിനം; ദക്ഷിണാഫ്രിക്കയെ 99 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്ത്യ

single-img
11 October 2022

ഇന്ത്യൻ സന്ദർശന പരമ്പരയിലെ ഇന്ന് നടന്ന മൂന്നാമത്തെയും അവസാനയുമായ ഏകദിനത്തില്‍ ചെറിയ സ്‌കോറിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാരുടെ മാസ്മരിക പ്രകടനം. ഇന്ത്യയ്ക്ക് വേണ്ടി ചൈനമാന്‍ ബൗളര്‍ കുല്‍ദീപ് യാദവാണ് സൗത്താഫ്രിക്കക്കാരെ കറക്കി വീഴ്ത്തിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 99 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരം തുടങ്ങി, 27.1 ഓവർ എത്തിയപ്പോൾ 100 റണ്‍സ് പോലും തികയ്ക്കാനാവാതെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. മത്സരത്തിൽ 42 ബോളില്‍ 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ ജാനേമന്‍ മാലന്‍ (27 ബോളില്‍ 15), വാലറ്റതാരം മാര്‍കോ ജാന്‍സന്‍ (19 ബോളില്‍ 14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. പരുക്കേറ്റ കേശവ് മഹാരാജിന് പകരം ഡേവിഡ് മില്ലറാണ് ഇന്ന് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായത്. മാര്‍കോ ജാന്‍സന്‍, ആന്‍ഡിലെ പെഹ്‌ലുക്വായോ, ലുങ്കി എന്‍ഗിഡി എന്നിവര്‍ ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവനില്‍ മടങ്ങിയെത്തി. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.