പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ പിണറായി സർക്കാറിന്‍റെ നേട്ടം: വെള്ളാപ്പള്ളി നടേശൻ

single-img
10 February 2024

രണ്ടാം പിണറായി സർക്കാർ പോരെന്നും കിറ്റും പെൻഷനും ആണ് ഒന്നാം ഒന്നാം സർക്കാരിനെ ജയിപ്പിച്ചതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾ പെൻഷൻ കൊടുക്കാൻ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ല , പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാറിന്‍റെ നേട്ടം.

ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. വി ഡി സതീശൻ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചെന്നിത്തല മാന്യൻ ആയിരുന്നെന്നും വെള്ളാപ്പള്ളി ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു. കരിമണൽ കർത്തയുടെ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്ക്ക് ഇടപാടുള്ളത് നേരത്തെ അറിയാമെന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

കമ്പ്യൂട്ടർ സേവനം നൽകുന്നുണ്ട് എന്നാണ് കർത്ത തന്നോട് പറഞ്ഞത്. പിണറായി വിജയന്‍റെ മകൾ തെറ്റ് ചെയ്തെങ്കിൽ അന്വേഷണത്തിൽ പുറത്ത് വരട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു.