വർക്കലയിൽ വിളക്കില്‍നിന്ന് വീടിനാകെ തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു

single-img
19 March 2023

വര്‍ക്കലയില്‍ വീടിനു തീപിടിച്ചു. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുട്ടികള്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു.

പത്തും പതിമൂന്നും വയസ്സായ രണ്ടു കുട്ടികള്‍ ആയിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്.

വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ് തീപിടിച്ചത്. ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയാണ് ഗണേഷ് മൂര്‍ത്തി. ഇദ്ദേഹം ജോലി സ്ഥലത്തായിരുന്നു. അമ്ബലത്തിലെ പുറം ജോലികള്‍ ചെയ്യുന്ന ആളായ രാജേശ്വരിയും ജോലിക്ക് പോയിരിക്കുകയായിരുന്നു.

കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. വീട്ടിനുള്ളില്‍ മൂന്ന്‌ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്‌സ് എത്തി അണയ്ക്കുകയും ചൂട് പിടിച്ചിരുന്ന ഗ്യാസ് കുറ്റികള്‍ വെള്ളത്തില്‍ മുക്കി അപകട സാധ്യത ഇല്ലാതാക്കുകയും ചെയ്തു.

ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു വീടിന് തീപിടിച്ചത്