പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുകൊടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
20 February 2023

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകരല്ലാത്തവരുടെ സ്വത്തുക്കള്‍ വിട്ടുകൊടുത്തെന്ന് സര്‍ക്കാര്‍.

പോപ്പലുര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കള്‍ കോടതി നിര്‍ദേശപ്രകാരം കണ്ടുകെട്ടിയത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കള്‍ നടപടിയില്‍ ഉള്‍പ്പെട്ടതായി പിന്നീട് തിരിച്ചറിഞ്ഞു. ഇവയാണ് വിട്ടനല്‍കിയതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.

പിഎഫ്‌ഐ ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ജപ്തി നടപടികള്‍ നേരിട്ട പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയില്‍ നിന്നും ഒഴിവാക്കണമന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിഴവ് പറ്റി ഉള്‍പ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തെറ്റായി ജപ്തി ചെയ്ത ഹര്‍ജിക്കാരനായ കാടാമ്ബുഴ സ്വദേശി ടി പി യൂസുഫിന്‍്റേതുള്‍പെടെ 18 പേര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കാണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.