നിലമ്പൂർ വനത്തിൽ അനധികൃത സ്വർണ ഖനനം: ഏഴ് പേർ പിടിയിൽ

single-img
28 December 2025

നിലമ്പൂർ വനത്തിൽ അനധികൃതമായി സ്വർണ ഖനനത്തിന് ശ്രമിച്ച ഏഴ് പേർ പിടിയിലായി. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ഇവരെ വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റി വൻതോതിൽ സ്വർണം അരിച്ചെടുക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ചാലിയാർ പുഴയുടെ മമ്പാട് കടവിലാണ് ഖനന പ്രവർത്തനം നടത്തിയതെന്നാണ് വിവരം. തിരുവനന്തപുരം വനം ഇന്റലിജൻസിനും നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ധനേഷ് കുമാറിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.