ഇനിയും അതിജീവിതകളുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് വരണം: റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടിലിനെതിരെ പെൺകുട്ടി ഔദ്യോഗികമായി പരാതി നൽകിയതിൽ സന്തോഷമുണ്ടെന്ന് നടി റിനി ആൻ ജോർജ് പ്രതികരിച്ചു. അതിജീവിതയില്ലെന്ന പേരിൽ പ്രചരിച്ചിരുന്ന പ്രചാരണങ്ങൾക്ക് ഇതോടെ വലിയ തിരിച്ചടിയാണെന്നും പൊതുസമൂഹം പെൺകുട്ടിക്ക് പിന്തുണ നൽകണമെന്ന് അവർത്തിക്കുകയും ചെയ്തു.
അതിജീവിതയില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അതിന്റെ ഭാഗമായി, താനുൾപ്പെടെ പലർക്കും അപകീർത്തിപ്പെടുത്തലുകളും മോശം കമന്റുകളും നേരിട്ടതായി റിനി പറഞ്ഞു. താനും കുടുംബാംഗങ്ങളും കടുത്ത അപമാനങ്ങൾക്കാണ് വിധേയരായതെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകൾക്ക് സുരക്ഷിതവും സമാധാനപരവുമായ ജീവിതപരിസ്ഥിതി ഉറപ്പുവരുത്തണം എന്നും, ഇനിയും അതിജീവിതകൾ ഉണ്ടെങ്കിൽ ധൈര്യത്തോടെ മുന്നോട്ടുവന്ന് നിയമപരമായി നടപടിയെടുക്കണമെന്ന് റിനി ആഹ്വാനം ചെയ്തു.
ഇന്ന് വൈകുന്നേരം സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി കൈമാറിയത്. നിരന്തരം ഭീഷണിപ്പെടുത്തുകയും ജീവന് ഭീഷണി ഉണ്ടെന്നും പരാതിയിൽ പെൺകുട്ടി ആരോപിക്കുന്നു.


