എസ്എഫ്‌ഐക്കാര്‍ക്ക് മർദ്ദിക്കണമെങ്കിൽ എന്നെ മർദ്ദിക്കട്ടെ; വെല്ലുവിളിയുമായി ഗവർണർ

single-img
31 December 2023

എസ്എഫ്‌ഐക്കാര്‍ക്ക് മര്‍ദിക്കണമെങ്കില്‍ തന്നെ മര്‍ദിക്കട്ടെ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളി . താൻ റൂട്ട് മാറ്റിയത് ഭയം കൊണ്ടാണെന്ന് കരുതുന്നവര്‍ക്ക് കരുതാം. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധന നഹര്‍ജി നല്‍കിയതില്‍ പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു .

അതേസമയം പപ്പാഞ്ഞിയുടെ മാതൃകയിൽ തയ്യാറാക്കിയ ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു . കണ്ണൂർ ജില്ലയിലെ പയ്യാമ്പലം ബീച്ചിൽ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്‌ഐ കത്തിച്ചത്. നിലവിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുകയാണ്. ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖത്തുനോക്കുകയോ അഭിവാദ്യം ചെയ്യുകയോ ഉണ്ടായില്ല.