കന്യാസ്ത്രീയോട് ലൈംഗികാതിക്രമം: ആശുപത്രി മുൻ എച്ച്‌ആർ മാനേജർ അറസ്റ്റിൽ

single-img
25 January 2026

കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെ മുൻ എച്ച്‌ആർ മാനേജർ അറസ്റ്റിൽ. പാമ്പാടി സ്വദേശിയായ ബാബു തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോൺ വഴിയുള്‍പ്പെടെ ലൈംഗിക ആവശ്യം ഉന്നയിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി. ആശുപത്രിയിൽ വെച്ച് കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്നും മൊഴിയിലുണ്ട്. പരാതിയെ തുടർന്ന് ഇയാളെ നേരത്തെ തന്നെ ആശുപത്രി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.