ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് 2014 ലെ മോദി ഭാരതത്തില്‍ നിന്നും; പരിഹാസവുമായി കപിൽ സിബൽ

single-img
5 April 2023

രാജ്യത്തെ ആറ് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യം ഉൾപ്പെടെയുള്ള അധ്യായങ്ങള്‍ നീക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എംപി. രംഗത്തെത്തി.

2014 ൽ വന്ന മോദി ഭരണത്തിലെ ഭാരതത്തില്‍ നിന്നാണ് ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് എന്ന് പരിഹസിച്ചിരിക്കുകയാണ് കപില്‍ സിബല്‍. മോദി ഭാരതത്തിന് ചേര്‍ന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

ആര്‍എസ്എസ് സംഘടനയുടെ നിരോധനം, 2002ലെ ഗുജറാത്ത് കലാപം, ഹിന്ദു – മുസ്ലിം ഐക്യത്തിന് വേണ്ടി ഗാന്ധിജിയുടെ പരിശ്രമം ഇനീ പാഠ്യ ഭാഗങ്ങൾ പുതിയ പതിപ്പില്‍ നിന്ന് എടുത്ത് കളഞ്ഞത് ഉദ്ധരിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.