ആരാധനാലയങ്ങളിൽ രാത്രികാല വെടിക്കെട്ടിന് നിരോധനവുമായി ഹൈക്കോടതി

single-img
3 November 2023

കേരളത്തിൽ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. രാത്രിസമയങ്ങളിൽ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അമിത് റാവല്‍ നിർദ്ദേശം നൽകി.

വെടിക്കെട്ട് നടക്കുമ്പോഴുള്ള ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യ പരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഈ നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.