കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാനായി ഇനി ഹൈബി ഈഡൻ
30 November 2025

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് ഇനി ഹൈബി ഈഡൻ. ടി. ബൽറാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഹൈബി ഈഡൻ ചെയർമാൻ സ്ഥാനത്തെത്തിയത്.കെപിസിസി ഡിജിറ്റൽ മീഡിയാ സെൽ ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്ന് അറിയപ്പെടും.
ബീഡി- ബിഹാർ പോസ്റ്റിന് പിന്നാലെയാണ് വി.ടി. ബൽറാം സോഷ്യൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം ഒഴിയുന്നത്. കൂടുതൽ പ്രൊഫഷണലായി സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വി.ടി. ബൽറാം സ്ഥാനമൊഴിഞ്ഞത്.


