വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ

single-img
28 August 2022

കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ ഏലപ്പീടികയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായി സംശയം.

മലവെള്ളപ്പാച്ചിലുണ്ടായി. മാനന്തവാടി ചുരം റോഡിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ശനിയാഴ്ചയും നെടുംപൊയിലില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. സെമിനാരിക്കവലയിലാണ് കഴിഞ്ഞദിവസം മലവെള്ളപ്പാച്ചിലുണ്ടായത്. പെരിയ വനമേഖലയില്‍ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.