അപർണ ബാലമുരളിക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിൽ; ‘രുധിരം’ ചിത്രീകരണം പൂര്‍ത്തിയായി

single-img
25 April 2023

പ്രശസ്‍തനായ കന്നഡ താരം രാജ് ബി ഷെട്ടി ആദ്യമായി മലയാളത്തിലെത്തുന്നു എന്ന നിലയില്‍ പേരു കേട്ട സിനിമയാണ് ‘രുധിരം’. മലയാളിതന്നെയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ‘ഗരുഡ ഗമന ഋഷഭ വാഹന’ ചിത്രത്തിലൂടെ മലയാളികളുടെയും ശ്രദ്ധയാകര്‍ഷിച്ച നടൻ രാജ് പ്രധാന വേഷത്തിലെത്തുന്ന ‘രുധിരം’ ഇപ്പോൾ ചിത്രീകരണം പൂര്‍ത്തിയായി. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

സജാദ് കാക്കുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഭുവൻ ശ്രീകുമാറാണ് ചിത്രത്തിന്റെ ചിത്രസംയോജനം . വി എസ് ലാലനാണ് ‘രുധിരം’ നിര്‍മിക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മാണം.