എച്ച്‌ഡി കുമാരസ്വാമിയെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
23 April 2023

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. തളര്‍ച്ചയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ടോടെ ഡിസ്ചാര്‍ജ് ഉണ്ടായേക്കും. മെയ് പത്തിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് കുമാരസ്വാമിയാണ്.