ഗവര്‍ണര്‍ പ്രീതി പ്രയോഗിക്കേണ്ടത് മാനസിക തൃപ്തിയനുസരിച്ചല്ല: ജസ്റ്റിസ് കെ ടി തോമസ്

single-img
29 October 2022

ഗവര്‍ണര്‍ തന്റെ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് കെ ടി തോമസ്. കേരളത്തിലെ ഗവർണർ സ്വീകരിക്കുന്ന നടപടികളുടെ സംഭവവികാസങ്ങള്‍ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവര്‍ണര്‍ പ്രയോഗിച്ചതെന്ന് കെ ടി തോമസ് ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് കെ ടി തോമസിന്റെ വാക്കുകള്‍ ഇങ്ങിനെ:

ഗവര്‍ണര്‍ തന്റെ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്. കേരളത്തിലെ ഇപ്പോഴുള്ള സംഭവവികാസങ്ങള്‍ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവര്‍ണര്‍ പ്രയോഗിച്ചതെന്നാണ്.

മന്ത്രിസഭയിൽ നിന്നും മന്ത്രിയെ നീക്കം ചെയ്യാന്‍ അത് പോര. അതേസമയം, ഗവർണർ ഭരണഘടനാപരമായ പ്രീതി പ്രായോഗികമാകുന്നത് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം പ്രയോഗിക്കുമ്പോള്‍ മാത്രമാണ്. താൻ നൽകുന്ന അപ്രീതിക്കനുസരിച്ച് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത് പുന:പരിശോധനക്ക് അഭ്യര്‍ഥിക്കുകയാണ്.

എന്നാൽ അപ്പോഴും മുഖ്യമന്ത്രി തന്റെ നിലപാടില്‍ ഉറച്ചു നിന്നാല്‍ ഗവർണറുടെ റോഡ് അവിടെ അവസാനിക്കുന്നു. സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയെ മന്ത്രിസഭ രൂപികരിക്കാന്‍ ക്ഷണിക്കുന്ന കര്‍ത്തവ്യം മാത്രമാണ് കാബിനറ്റിന്റെ ഉപദേശമില്ലാതെ ചെയ്യാവുന്ന ഏക കര്‍ത്തവ്യം.