10 കോടി നഷ്ടപരിഹാരം വേണം ; ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്‍

single-img
27 April 2024

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് വ്യവസായി ഗോകുലം ഗോപാലന്‍. വാര്‍ത്താ സമ്മേളനത്തില്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കര്‍ത്താ സുഹൃത്താണെന്ന തെറ്റായ ആരോപണം ഉന്നയിച്ചു.

ee കാര്യത്തിൽ തെളിവ് നല്‍കാന്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ തയാറായില്ലെന്നും നോട്ടീസില്‍ പറയുന്നു. താൻ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഗോകുലം ഗോപാലന്‍ കഴിഞ്ഞ ദിവസസും പറഞ്ഞിരുന്നു.

ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.