നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ച്‌ കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചു

single-img
24 January 2023

കൊച്ചി : നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടിച്ചു. ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ച്‌ കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ദുബൈയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് ഗര്‍ഭ നിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയത്.

അതേ സമയം, കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വന്‍ സ്വര്‍ണ്ണക്കടത്ത് കസ്റ്റംസ് തടഞ്ഞു. അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി. കമ്ബ്യൂട്ടര്‍ പ്രിന്ററിനുള്ളിലാക്കിയാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണ്ണം കടത്തിയത്. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ ആശിഖാണ് ഇത്തരത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയത്. പ്രതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്ത് സംഘം കാരിയറായ ആശിഖിന് തൊണ്ണൂറായിരം രൂപയായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് കസ്റ്റംസ് അറിയിച്ചു. സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ തവനൂര്‍ സ്വദേശി അബ്ദുല്‍ നിഷാര്‍, കൊടുവള്ളി സ്വദേശി സുബൈറില്‍ എന്നിവരും പിടിയിലായി. മറ്റൊരു കേസില്‍ സ്വര്‍ണ്ണം കടത്തിയ വടകര വെല്യാപ്പളളി സ്വദേശി അഫ്നാസും കസ്റ്റംസ് പിടിയിലായി.

ഇത് പുറമേ എയര്‍ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നില്‍ നിന്നാണ് 1145 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം കണ്ടെത്തിയത്. ഈ കേസില്‍ ആരും പിടിയിലായിട്ടില്ല. കസ്റ്റംസ് പരിശോധന ഭയന്ന് സ്വര്‍ണ്ണം ഉപേക്ഷിച്ച്‌ കാരിയര്‍ രക്ഷപ്പെട്ടതാകാനാണ് സാധ്യത. സ്വര്‍ണ്ണവില കുതിച്ചുയരുമ്ബോഴും കേരളത്തിലേക്ക് വിദേശത്ത് നിന്നും അനധികൃതമായി സ്വര്‍ണ്ണക്കടത്ത് കൂടുകയാണ്. ഓരോ ദിവസം നിരവധിപ്പേരാണ് കസ്റ്റംസിന്റെ പിടിയിലാകുന്നത്. അറസ്റ്റിലാകുന്നവരില്‍ ഭൂരിഭാഗവും കാരിയര്‍മാരാണെന്നതാണ് ശ്രദ്ധേയം.