ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

single-img
16 September 2022

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

എല്‍വിഎംഎച്ച്‌ മൊയ്‌റ്റ് ഹെന്നസി – ലൂയി വിറ്റണിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയാണ് അദാനി പിന്തള്ളിയത്. ഫോര്‍ബ്സിന്റെ ഡാറ്റ പ്രകാരമാണിത്.

ഫോര്‍ബ്‌സിന്റെ സമ്ബന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്. അര്‍നോള്‍ട്ടിന്റെ ആസ്തി 155.2 ബില്യണ്‍ ഡോളറും.

നിലവില്‍ 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സ്‌പേസ് എക്‌സിന്റേയും ടെസ്‌ലയുടേയും സിഇഒ എലോണ്‍ മസ്‌കുമാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമത്. മസ്കിന് പിന്നിലായി അദാനി, അര്‍നോള്‍ട്ട്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (149.7 ബില്യണ്‍ ഡോളര്‍) എന്നിവരാണുള്ളത്.