താനൂര്‍ ബോട്ടപകടത്തില്‍ അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേരും

single-img
8 May 2023

മലപ്പുറം : താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഇരുപത്തിരണ്ട് പേരില്‍ അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേരും.

മലപ്പുറം ചെട്ടിപ്പടിയില്‍ വെട്ടികുത്തി വീട്ടില്‍ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിന്‍ (13), അര്‍ഷാന്‍ (3) അദ്നാന്‍ (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകന്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് പോയത്.

തൊട്ടടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അയിഷാബീ. വളരെ അധ്വാനിച്ച്‌ സ്വന്തം നിലയില്‍ കുടുംബം മുന്നോട്ട് നയിച്ച അയിഷാബിയുടെയും കുടുംബത്തിന്റെയും ദാരുണ മരണം നാട്ടുകാര്‍ക്ക് ആര്‍ക്കും ഇനിയും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം രാവിലെ നാട്ടിലേക്ക് എത്തിച്ചു. ആനപ്പടി ഗവ. എല്‍.പി സ്കൂളില്‍ പൊതുദര്‍ശനം തുടരുകയാണ്. നൂറുകണക്കിന് പേരാണ് പൊതുദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ആനപ്പടി സ്കൂളിലേക്ക് എത്തുന്നത്.