മാമോദീസ ചടങ്ങില്‍ പഴകിയ ബീഫ് ഉപയോഗിച്ച്‌ ഉണ്ടാക്കിയ ബിരിയാണി വിളമ്ബി;കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം

single-img
28 November 2022

മട്ടാഞ്ചേരി: മാമോദീസ ചടങ്ങില്‍ പഴകിയ ബീഫ് ഉപയോഗിച്ച്‌ ഉണ്ടാക്കിയ ബിരിയാണി വിളമ്ബിയ കേറ്ററിംഗ് ഉടമയ്‌ക്കെതിരെ നടപടിയെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം.

മട്ടാഞ്ചേരി സ്വദേശി ഹാരിസിനെതിരെയാണ് നടപടി. മുണ്ടംവേലി കുരിശുപറമ്ബില്‍ ഫെബിന്‍ റോയിയുടെ മകന്റെ മാമോദീസ ചടങ്ങിനാണ് മോശം ഹാരിസ് മോശം ഭക്ഷണം എത്തിച്ചത്. സൗദി പാരിഷ് ഹാളില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. 135 പേര്‍ക്കുള്ള ബിരിയാണിയാണ് ഹാരിസ് എത്തിച്ചത്.

ആദ്യം 30 പേരാണ് ഭക്ഷണം കഴിക്കാനിരുന്നത്. ഈ സമയം ചെമ്ബ് പൊട്ടിച്ചപ്പോള്‍ തന്നെ ദുര്‍ഗന്ധം ഉണ്ടായിരുന്നതായി ഭക്ഷണം കഴിച്ചവര്‍ പറയുന്നു. ബിരിയാണി കഴിച്ചവര്‍ക്കെല്ലാം തൊണ്ട ചൊറിച്ചില്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടിരുന്നു. പ്രശ്‌നം തോന്നിയതോടെ കേറ്ററിംഗ് ഉടമയെ ഇക്കാര്യം വിളിച്ചറിയിച്ചു. ഭക്ഷണം വിളമ്ബാന്‍ എത്തിയവരും ഇതോടെ സ്ഥലത്ത് നിന്ന് മുങ്ങി. ഉടനെ തന്നെ വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

തോപ്പുംപടി പോലീസെത്തി ഹാരിസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ചടങ്ങിന് എത്തിയവര്‍ക്ക് മറ്റൊരിടത്ത് നിന്ന് ഭക്ഷണം എത്തിച്ച്‌ നല്കുകയായിരുന്നു.

പോലീസ് അറിയിച്ചതിനുസരിച്ച്‌ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ബിരിയാണിയുടെ സാമ്ബിള്‍ ശേഖരിച്ച്‌ നടത്തിയ പരിശോധനയില്‍ മോശം ഇറച്ചിയാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തി.

ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിംഗ് ഉടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.