ആത്മഹത്യ തടയാനുള്ള അസോസിയേഷനിലെ കൗൺസിലറായ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

single-img
1 April 2024

വയനാട് ജില്ലയിലെ മേപ്പാടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്.

ആശുപത്രി ക്യാംപസിലുള്ള വീട്ടിലാണ് ഡോ. ഫെലിനെ മുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ ഫെലിസ് ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ കൂടിയായിരുന്നു.