മഞ്ചേരിയിൽ പതിനൊന്നും പന്ത്രണ്ടും വയസുള്ള പെണ്‍മക്കളെ പീഡിപ്പിച്ച അച്ഛന് 123 വര്‍ഷം തടവ്

single-img
6 February 2024

2021-22 കാലഘട്ടത്തിൽ മഞ്ചേരിയിൽ പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 123 വര്‍ഷം തടവ്. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ പീഡനത്തിന് ഇരയാക്കിയ കേസിലായിരുന്നു ശിക്ഷാവിധി.

മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് രണ്ട് കേസുകളിലായി 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതി 123 വർഷത്തെ തടവ് ഒന്നിച്ച് അനുഭവിക്കുമ്പോൾ 40 വർഷത്തെ തടവാണുണ്ടാകുക. ഇതിനുപുറമെ ഇയാൾ നഷ്ടപരിഹാരവും നൽകേണ്ടി വരും.