ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും: കെ സുധാകരൻ

single-img
30 April 2024

ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തി എന്ന ആരോപണമുയർന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും.

ഇപിക്കെതിരെ നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇപി എകെജി സെൻററിൽ നിന്ന് മടങ്ങി പോയത്. ഇപിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത ഉപദേശം.

മുഖ്യമന്ത്രി പിണറായിയെ രക്ഷിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ജയരാജൻ ഇത് മറച്ചു വെക്കേണ്ട കാര്യമെന്ന് അദ്ദേഹം ചോദിച്ചു. ഇതുപോലെയുള്ള ഒരു പാർട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കും.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.