ഇ പി ജയരാജൻ അസ്വസ്ഥനാണ്; ബിജെപിയിലേക്ക് പോകും: കെ സുധാകരൻ

single-img
25 April 2024

സിപിഎം നേതാവ് ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ. കേരളത്തിൽ നിന്നും ബിജെപിയുമായി ചർച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരൻ ആവർത്തിച്ചു.

ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ആദ്യം ചർച്ച നടത്തിയത് ഗൾഫിൽ വെച്ചാണ്. ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണർ പദവി വാഗ്ദാനം ചെയ്തു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിൻവലിഞ്ഞു.

സിപിഎമ്മിൽ ഇ പി ജയരാജൻ അസ്വസ്ഥനാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുവെന്നും സുധാകരൻ പറഞ്ഞു. അതേപോലെ തന്നെ മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന വിവരക്കേടാണെന്നും അദ്ദേഹം ആരോപിച്ചു.