ഫിഫ ലോകകപ്പ് 2022: ഇറാനെതിരെ 6-1 ഗോളുകളുമായി ഇംഗ്ലണ്ട് മുന്നോട്ട്

single-img
21 November 2022

കളിയുടെ രണ്ടാം പകുതിയിൽ ബുക്കായോ സാക്കയുടെ ഒറ്റയാൾ പരിശ്രമത്തിൽ ഇംഗ്ലണ്ട് നാലാം സ്‌കോർ ചെയ്തു. 71-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡാണ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ 35-ാം മിനിറ്റിൽ ലൂക്ക് ഷായുടെ ക്രോസിൽ ജൂഡ് ബെല്ലിംഗ്ഹാം ഒരു തകർപ്പൻ ഹെഡറിലൂടെ ഇംഗ്ലണ്ടിന്റെ സ്‌കോറിംഗ് ആരംഭിച്ചു.

പിന്നീട് 44-ാം മിനിറ്റിൽ ബുക്കയ് സാക്ക ഇംഗ്ലണ്ടിന്റെ സ്‌കോറിങ് ഇരട്ടിയാക്കി. രണ്ട് മിനിറ്റിന് ശേഷം റഹീം സ്റ്റെർലിംഗ് ഇംഗ്ലണ്ടിനായി മൂന്നാം ഗോൾ നേടി. നേരത്തെ, ഗാരെത് സൗത്ത്ഗേറ്റ് ബുകായോ സാക്കയ്ക്ക് ഇംഗ്ലണ്ടിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടം നൽകുകയും 3 ലയൺസ് തിങ്കളാഴ്ച ദോഹയിൽ ഇറാനെതിരായ ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിക്കുമ്പോൾ ഡിഫൻഡർ ഹാരി മഗ്വെയറിൽ വിശ്വാസം നിലനിർത്തുകയും ചെയ്തു.

ഇംഗ്ളണ്ടിന്റെ യൂറോ 2020 ഫൈനൽ ഷൂട്ടൗട്ടിൽ ഇറ്റലിക്കെതിരായ തോൽവിയിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ആഴ്സണൽ ഫോർവേഡ് സാക്ക, മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്‌ഫോർഡ് എന്നിവർക്ക് പകരം സൗത്ത്ഗേറ്റിന്റെ അംഗീകാരം ലഭിച്ചു. ജാക്ക് ഗ്രീലിഷിന്റെ തകർപ്പൻ പ്രയത്‌നത്തിൽ ഇംഗ്ലണ്ട് 6-1 ന് മുന്നിലാണ് . കല്ലം വിൽസൺ നൽകിയ പാസ് ഗ്രീലിഷ് നന്നായി ഉപയോഗിക്കുകയും അത് മനോഹരമായി വലയിലേക്ക് ഇടുകയും ചെയ്തു.