മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു
24 November 2025

മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.നാഗ്പൂരിലാണ് സംഭവം. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്.അപകട മരണത്തിനു കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
ഈ മാസം ആദ്യം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ 16 വയസ്സുള്ള ഒരു ആൺകുട്ടി കുന്നിനു മുകളിൽ നിന്ന് ചാടി മരിച്ചിരുന്നു. അമ്മ മൊബൈൽ ഫോൺ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ.


