ബിബിസിക്കെതിരായ ആദായനികുതി വകുപ്പ് നടപടികൾക്കെതിരെ എഡിറ്റേഴ്‌സ് ഗിൽഡ്

single-img
14 February 2023

ബിബിസി ഇന്ത്യയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ നടക്കുന്ന ആദായനികുതി വകുപ്പിന്റെ നടപടികളെക്കുറിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു .“ഭരണ സ്ഥാപനത്തെ വിമർശിക്കുന്ന വാർത്താ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കുന്നതിനും സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നത് തുടരുന്ന പ്രവണതയിൽ വിഷമിക്കുന്നു,” സംഘടനാ പ്രസ്താവനയിൽ പറഞ്ഞു.

ആദായനികുതി അധികൃതർ ഡൽഹിയിലെയും മുംബൈയിലെയും ബിബിസിയുടെ ഓഫീസുകളിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന അന്വേഷണത്തിന്റെ ഭാഗമായി സർവേ ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് പ്രസ്താവന. ചില അന്താരാഷ്‌ട്ര നികുതി, ട്രാൻസ്ഫർ പ്രൈസിംഗ് പ്രശ്‌നങ്ങൾ എന്നിവ അന്വേഷിക്കുന്നതിനാണ് നടപടിയെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

2002ലെ ഗുജറാത്തിലെ അക്രമങ്ങളെക്കുറിച്ചും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും ബിബിസി രണ്ട് ഡോക്യുമെന്ററികൾ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഐടി സർവേ നടന്നതെന്ന് ഗിൽഡ് ചൂണ്ടിക്കാട്ടി.