ലൈഫ് മിഷന്‍ കോഴക്കേസിൽ ചോദ്യം ചെയ്യുന്നതിനായി മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി


ലൈഫ് മിഷന്‍ കോഴക്കേസില്‍, ചോദ്യം ചെയ്യുന്നതിനായി ലൈഫ് മിഷന്‍ മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിളിച്ചു വരുത്തി.
കേസില്‍ അറസ്റ്റിലായ ശിവശങ്കറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത് യു വി ജോസ് ആണ്.
കരാറുകാരായ യൂണിടാക്കിനെയും സന്തോഷ് ഈപ്പനെയും യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്നാണ് ആരോപണം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അഴിമതി നടത്താനുള്ള നീക്കമായിരുന്നു ശിവശങ്കര്‍ നടത്തിയതെന്നുമാണ് ഇഡിയുടെ നിഗമനം.
ലൈഫ് മിഷന്‍ സാമ്ബത്തിക തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് മുമ്ബ് ഇഡിയും സിബിഐയും യു വി ജോസിന്റെ മൊഴി രേഖപ്പെടുത്തിരുന്നു. ശിവശങ്കര്‍ പറഞ്ഞിട്ടാണ് തിരുവനന്തപുരത്ത് ബാങ്ക് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ഒരുകോടി രൂപ കണ്ടെടുത്തത്.