ഛത്തീസ്ഗഡിൽ തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥർ: മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

single-img
4 October 2023

സംസ്ഥാനമാകെ തെരുവ് നായകളേക്കാള്‍ ചുറ്റിത്തിരിയുന്നത് ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന പരിഹാസവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ജയിലില്‍ പോകുന്നവര്‍ക്ക് ജാമ്യം പോലും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാര്‍ക്ക് തന്‍റെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും അത് പേടിച്ചാണ് നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്‍റ് ഉദ്ഘാടനത്തിന് പലരും എത്താതെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ഭൂപേഷ് ബാഗല്‍.

“ഇപ്പോൾ മാധ്യമ പ്രവര്‍ത്തകരെ പോലും അവര്‍ ജയിലിലടയക്കുകയാണ്. തെരുവ് നായകളേക്കാളും പൂച്ചകളേക്കാളും കൂടുതല്‍ ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ചുറ്റിത്തിരിയുകയാണ്. ജയിലില്‍ പോകുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കില്ല. അതുകൊണ്ട് തന്നെ പേടി തോന്നുന്നത് സ്വാഭാവികമാണ്”-ഭൂപേഷ് ബാഗല്‍ പറഞ്ഞു.