മകനെ കൊന്നവരെ കാണേണ്ട ; നിതിന്‍ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

single-img
21 April 2026

മരിച്ച നിതിൻ രാജിന്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് സന്ദർശിച്ചു. നിതിന്റെ അച്ഛനും സഹോദരി ഭർത്താവും ഹോസ്റ്റൽ മുറിയും അപകടസ്ഥലവും സന്ദർശിച്ചെങ്കിലും, വികാരാധീനരായി പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയായിരുന്നു.

“മകനെ കൊന്നവരെ കാണേണ്ട” എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. ആത്മഹത്യയല്ല, കൂട്ടത്തോടെ ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കേസിലെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന വ്യാപക സമരങ്ങൾക്ക് ആഹ്വാനം ചെയ്തു. പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും അവർ ആരോപിച്ചു. ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.