മോഹൻലാലിനെതിരെ പറയേണ്ട യാതൊരു ആവശ്യവും ഇപ്പോഴില്ല; ശ്രീനിവാസനെതിരെ മകൻ

single-img
16 April 2023

മോഹൻലാലിനെതിരെ പറയേണ്ട യാതൊരു ആവശ്യവും ഇപ്പോഴില്ല എന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ കള്ളം പറയാറില്ല. പക്ഷേ സത്യമോ അസത്യമോ ആയിക്കോട്ടോ… ഇപ്പോൾ പറയേണ്ട കാര്യം എന്തായിരുന്നു. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം. ലാൽ സാറിനെ ഹിപ്പോക്രാറ്റിക്ക് എന്നാണ് വിളിച്ചത്. അത് പറഞ്ഞ ആളേക്കാള്‍ അത് വായിച്ച എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസമാണ് ഇല്ലാതായത്. ലാൽസാർ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾപ്പുറം പറയുന്നതിന്റെ പ്രസക്തി എന്താണ്- ധ്യാൻ ശ്രീനിവാസൻ ചോദിച്ചു.

അതേസമയം രഹസ്യങ്ങൾ സൂക്ഷിക്കാൻ അച്ഛൻ ശ്രീനിവാസനും അനിയൻ ധ്യാനിനും പറ്റില്ലെന്ന് നടൻ വിനീത് ശ്രീനിവാസൻ. പലകാര്യങ്ങളും ധ്യാനിനോട് പറയാറില്ലെന്നും വിനീത് പറഞ്ഞു. ബിഹൈൻഡ് വുഡ് ഐസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീതിന്റെ തുറന്നു പറച്ചിൽ.

‘പല കാര്യങ്ങളും ധ്യാനിനോട് പറയാറില്ല. അവന്റെ കൂട്ടുകാരോട് ഒക്കെ പറഞ്ഞാലും ചില കാര്യങ്ങൾ അവനോട് പറയാറില്ല. ചില പ്രോജക്ട് ഒക്കെ പ്ലാൻ ഉണ്ടാകുന്ന സമയത്ത് അവന്റെ കൂട്ടുകാര് തന്നെ പറയും ധ്യാനിനോട് ഇപ്പോ പറയണ്ട ഇന്റർവ്യൂവിൽ പറഞ്ഞ് കളയുമെന്ന്. രാഹസ്യങ്ങൾ ഒന്നും സൂക്ഷിക്കാൻ അവനും പറ്റില്ല അച്ഛനും പറ്റില്ല’- എന്നായിരുന്നു വിനീതിന്റെ പ്രതികരണം.