ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: അന്വേഷണം ദക്ഷിണേന്ത്യയിലേക്കും

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. 2022-ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടനവും, മംഗളൂരുവിലെ ഓട്ടോറിക്ഷ സ്‌ഫോടനവും, 2024-ലെ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനവും ഒരേ ഭീകര സംഘത്തിന്റെ പ്രവർത്തനങ്ങളാകാമെന്ന ശക്തമായ സംശയത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ.
ബെംഗളൂരുവിലെ ഫൈസൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാക്കിർ ഉസ്താദിന് ഈ ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിലെ ചെങ്കോട്ടത്തിന് സമീപം നടന്ന സ്‌ഫോടനത്തിന്റെയും ദക്ഷിണേന്ത്യയിലെ ഈ ആക്രമണങ്ങളുടെയും ഇടയിൽ വ്യക്തമായ സമാനതകൾ കാണപ്പെടുന്നത് ഈ സംശയത്തെ കൂടുതൽ ശക്തമാക്കുന്നു.
എല്ലാ സംഭവങ്ങളിലും സ്പോടകവസ്തു ഒളിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ചതും, പ്രാദേശികമായി എളുപ്പത്തിൽ ലഭിക്കുന്ന വസ്തുക്കളിൽ നിന്ന് അമോണിയം നൈട്രേറ്റ് വേർതിരിച്ച് ഐഇഡി നിർമ്മിച്ചിരിക്കുന്നത് പോലെയുള്ള സാമ്യങ്ങളാണ് അന്വേഷണത്തെ ഒരു പൊതുവായ ഉറവിടത്തിലേക്ക് നയിക്കുന്നത്.


