ആസാദ് കശ്മീര്‍ ; ജലീലിനെതിരെയുള്ള പരാതി കേരള ഡി ജി പി ക്ക് കൈമാറി ഡൽഹി പോലീസ്

single-img
18 October 2022

സംസ്ഥാനത്തെ മുന്‍ മന്ത്രിയും എം എല്‍ എയുമായ കെടി ജലീലിന്‍റെ സോഷ്യൽ മീഡിയയിലൂടെ വിവാദമായ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരായ പരാതി കേരള ഡി ജി പി ക്ക് കൈമാറിയെന്ന് ഡൽഹി പോലീസ് സൈബർ ക്രൈം വിഭാഗം അറിയിച്ചു.

ഈ വിവരം അറിയിച്ചുകൊണ്ട് അവർ റോസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി.തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള കേരളത്തിലെ കോടതി ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.പരാതി നൽകിയ ഹർജിക്കാരനായ ജി എസ് മണിയും ജലീലിന്റെ അഭിഭാഷകനും ഇല്ലെന്ന് മറുപടി നൽകി.കേസ് അടുത്ത മാസം ഒമ്പതിന് വീണ്ടും പരിഗണിക്കും

കെടി ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകന്‍ ജി എസ് മണി നൽകിയ പരാതിയിൽ ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.നേരത്തെ തന്നെ വിവാദ പോസ്റ്റില്‍ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു.