ആദിവാസി യുവാവിന്റെ മരണം; വിശ്വനാഥനെ തടഞ്ഞു വച്ചു ചോദ്യം ചെയ്തവരെ കണ്ടെത്താനാകാതെ പൊലീസ്

19 February 2023

ആദിവാസി യുവാവ് വിശ്വനാഥന്‍റ മരണത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പോലീസ്. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു.
വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് സംസാരിച്ചവരാണ് ഇവര്‍. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല.
മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ അന്നുണ്ടായിരുന്ന മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ പൊലിസ് ശേഖരിച്ചിരുന്നു