ഇടുക്കിയുടെ ശബ്ദമാകാൻ വിണ്ടും ഡീൻ കുര്യാക്കോസ്; ഭൂരിപക്ഷം 133727 വോട്ടുകൾ

single-img
4 June 2024

ലോക്സഭയിൽ ഇടുക്കിയുടെ ശബ്ദമാകാൻ രണ്ടാം തവണയും യുഡിഎഫിൽ നിന്നും ഡീൻ കുര്യാക്കോസ്. ഇടുക്കിയിൽ മൂന്നാം പോരാട്ടത്തിന് ഒരേ എതിരാളികൾ കച്ചമുറുക്കിയിറങ്ങിയപ്പോൾ വിജയം രണ്ടാം തവണയും ഡീനിനൊപ്പം തന്നെ നിന്നു .

ഇത്തവണ 133727 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ടായിരുന്നു. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിൽ ഇത്തവണ മണ്ഡലം യുഡിഎഫിന്റെ കൈപ്പത്തിക്കുള്ളിലായി.