സിപിഐഎം വനിതകള്‍ സൗജന്യം സ്വീകരിക്കില്ല; കെഎസ്ആര്‍ടിസി സൗജന്യ യാത്രയിൽ എം വി ഗോവിന്ദന്റെ പേരില്‍ വ്യാജ പ്രചാരണം, പരാതി നൽകി

single-img
16 June 2026

കെഎസ്ആര്‍ടിസിയിലെ വനിതകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പേരില്‍ വ്യാജ പ്രചാരണം.സിപിഐഎം വനിതകള്‍ സൗജന്യം സ്വീകരിക്കില്ലെന്നും പണം കൊടുത്ത് യാത്ര ചെയ്യും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞതായാണ് കാര്‍ഡുകള്‍ പ്രചരിച്ചത്.സംഭവത്തില്‍ അഡ്വ. കെ എസ് അരുണ്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി നല്‍കിയത്.

കവിത സുരേഷ്, ടോമി വൈരനാണിക്കല്‍, ജിന്‍സ് തുടങ്ങിയ പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കാര്‍ഡുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തടയണം എന്നാണ് ആവശ്യം.ഇന്നലെ മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.