കൊവിഡ് വാക്സിൻ ക്യാൻസര്‍ ചികിത്സയ്ക്ക് സഹായകം; പഠനം

single-img
11 November 2022

ജര്‍മ്മനിയിൽ നിന്നാണ് പുതിയ ഈ വാർത്ത. . അവിടെയുള്ള ബോൻ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത് കൊവിഡ് വാക്സിൻ ക്യാൻസര്‍ ചികിത്സയ്ക്കും സഹായകമാകും എന്നാണ്. മനുഷ്യരുടെ തൊണ്ടയെ ബാധിക്കുന്ന ‘നാസോഫാരിഞ്ചിയല്‍ ക്യാൻസര്‍’ ചികിത്സയെ ആണ് കൊവിഡ് വാക്സിൻ ഫലപ്രദമായി സ്വാധീനിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

നിലവിൽ പല ക്യാൻസര്‍ കോശങ്ങളും മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടന്ന് അതിജീവനം നടത്തും. ഇതിനെതിരെയാണ് നൽകുന്ന മരുന്നുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഈ രീതിയിൽ ‘നാസോപാരിഞ്ചിയല്‍ ക്യാൻസറി’ല്‍ ഫലപ്രദമായ രീതിയില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം കൊവിഡ് വാക്സിൻ ഒരുക്കുന്നു എന്നാണിവര്‍ കണ്ടെത്തിയിരിക്കുന്നത്.

23 ആശുപത്രികളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം രോഗികളുടെ കേസ് വിശദാംശങ്ങള്‍ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഏകദേശം മുന്നൂറിലധികം പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നത്. രോഗ വ്യാപന ഘട്ടത്തിൽ ചൈനയില്‍ ഉപയോഗിച്ചുവരുന്ന സിനോവാക് വാക്സിൻ ആണ് ഇവര്‍ എടുത്തിരുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാക്സിൻ സ്വീകരിക്കാത്ത രോഗികളെക്കാള്‍ ക്യാൻസര്‍ ചികിത്സ വാക്സിനെടുത്തവരില്‍ ഫലപ്രദമായി മുന്നോട്ടുപോയി എന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഗവേഷകര്‍ അറിയിക്കുന്നു. കൂടാതെ പാര്‍ശ്വഫലങ്ങളും ഇവരില്‍ കണ്ടില്ലെന്നും ഗവേഷകര്‍ അറിയിക്കുന്നു. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ചികിത്സാ സാധ്യതകള്‍ക്കും വഴി തുറക്കുന്നതാണ് പുതിയ പഠനറിപ്പോര്‍ട്ട് .