ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

26 May 2023

ലൈഫ് മിഷന്‍ കോഴക്കേസില്‍ ഒന്നാം പ്രതിയായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഇടക്കാല ജാമ്യത്തിനാണ് ശിവശങ്കര്‍ അപേക്ഷ നല്‍കിയിരുന്നത്.ജാമ്യം തേടി ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈയിലാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. അതിനിടെയാണ് ഇടക്കാല ജാമ്യത്തിനായി ശിവശങ്കര്‍ വിചാരണക്കോടതിയെ സമീപിച്ചത്.ശിവശങ്കറിന്റെ ചികിത്സയ്ക്കായി എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ഇഡിയുടെ എതിര്‍പ്പു പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.