2024 കേന്ദ്രത്തിൽ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസ് നന്നായി പണിയെടുക്കേണ്ടി വരും: രമേശ് ചെന്നിത്തല

single-img
5 December 2023

മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ ആത്മ വിമർശനവുമായി കോൺഗ്രസ്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസ് പാർട്ടി നന്നായി പണിയെടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

പ്രതിപക്ഷ ഇന്ത്യ മുന്നണിയെ വിശാല താൽപര്യത്തോടെ ഒന്നിച്ചു കൊണ്ടുപോകണമെന്നും അദ്ദേഹം പറയുന്നു. അതേസമയം മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നീ തിരഞ്ഞെടുപ്പുകളിലെ പരാജയം കോൺഗ്രസിനെ ചെറുതായി ഒന്നുമല്ല തളർത്തിയത്. പരാജയത്തിന് പിന്നാലെ ആത്മവിമർശനവുമായി കോൺഗ്രസിന്റെ വിവിധ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമം നടത്തണമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.