ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോൾ ആർ എസ് എസ്സിൽ നിന്നും രാജ്യത്തെ മോചിപ്പിക്കും; ആർ എസ് എസ്സിനെ കടന്നാക്രമിച്ചു കോൺഗ്രസ്

single-img
12 September 2022

ട്വിറ്ററിൽ ആർ എസ് എസ്സിനെ കടന്നാക്രമിച്ചു കോൺഗ്രസ്. ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോൾ വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും, ബി.ജെ.പി-ആർ.എസ്.എസ് വരുത്തിയ നാശനഷ്ടങ്ങൾ നികത്തുമെന്നും, പടിപടിയായി നമ്മൾ ലക്ഷ്യത്തിലെത്തുമെന്നുമാണ് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചത്.

അതേസമയം കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം നേമത്തു നിന്ന് ആരംഭിച്ചു.അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.

ഇന്നത്തെ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. 7 മണിയോടെ പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.