നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറിയതായി പരാതി

single-img
13 January 2023

ബാല ഇല്ലാത്ത സമയം അജ്ഞാതർ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നടൻ പരാതി നൽകി.

കൈവശം ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. മൂന്നംഗ സംഘമാണ് എത്തിയത്. ബാലയുടെ ഭാര്യ ഫ്ലാറ്റിൽ തനിച്ചുള്ളപ്പോഴാണ് അക്രമസംഘം എത്തിയതെന്നും പരാതിയിൽ പറയുന്നു.