മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടി; ഒരാള് പിടിയിൽ

single-img
12 April 2023

കൊല്ലം: മാധ്യമപ്രവര്ത്തകനെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടിയ കേസില് കൊല്ലം കരുനാഗപ്പള്ളിയില് ഒരാള് പിടിയിലായി.

കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിമൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആദിനാട് കാട്ടില്കടവ് സ്വദേശി പ്രസേനന്, ഇയാളുടെ സുഹൃത്തുക്കളായ മോഹനന്, കാര്ത്തികേയന് എന്നിവരില് നിന്നുമായി 23 ലക്ഷം രൂപ ബിജു കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. പ്രസാര് ഭാരതിയില് ക്ലറിക്കല് പോസ്റ്റിലേക്ക് ജോലി ശരിയാക്കാമെന്ന പേരില് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സന്ദേശം പ്രചരിപ്പിച്ചാണ് ഉദ്യോഗാര്ഥികളെ കബളിപ്പിച്ചത്.

പണം കൈമാറിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ തട്ടിപ്പാണെന്ന് മനസിലായി. പണം തിരികെ ചോദിച്ചിട്ടും ലഭിച്ചില്ല. തുടര്ന്നാണ് പൊലീസില് പരാതി നല്കിയത്. സമാന രീതിയില് കൂടുതല് പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് കരുനാഗപ്പളളി പൊലീസിന് ലഭിച്ച വിവരം. ഈ വാര്ത്ത കൂടി വായിക്കൂ അതിരാവിലെ ആല്മരത്തില് കയറി; ആലുവ പൊലീസ് സ്റ്റേഷനില് ട്രാന്സ്ജെന്ഡര് യുവതിയുടെ ആത്മഹത്യാ ഭീഷണി സമകാലിക മലയാളം ഇപ്പോള് വാട്സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ