മുഖ്യമന്ത്രി പിണറായി വിജയന്‍ കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍: കെസി വേണുഗോപാൽ

single-img
25 March 2026

മുഖ്യമന്ത്രി പിണറായി വിജയന്‍ കുറെ നാളുകളായി കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍ ആയി മാറിയതായി കെസി വേമുഗോ[പാൽ എംപി . സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്‍ധാരായണത്. ഇത് ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഏറ്റവും ഒടുവില്‍ കേരളം കൈവിട്ടു പോകുന്നു മനസ്സിലായപ്പോള്‍ അധാര്‍മ്മികമായ രാഷ്ട്രീയ ധാരണക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു .

അതിന്റെ തെളിവാണ് പല സീറ്റുകളില്‍ സിപിഎം ബിജെപിക്ക് ജയിക്കാന്‍ പറ്റുമോ എന്ന അവസരം കൊടുത്തിരിക്കുന്നത്. ബിജെപിയും അതുപോലെതന്നെ അവര്‍ ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളില്‍ സിപിഎമ്മിന് വിജയിക്കാനുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. സ്വന്തം അണികളെ വഞ്ചിച്ചു കൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണെന്നും വേണുഗോപാൽ ആരോപണം ഉയർത്തി .