കേന്ദ്രാനുമതിയില്ല; യുഎഇ സന്ദർശനം ഉപേക്ഷിച്ച് മുഖ്യമന്ത്രി

single-img
3 May 2023

പ്രധാനമന്ത്രിയുടെ ഓഫീസി അനുമതി കിട്ടാനുള്ള അവസാന നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിലക്കിയത്.

മാത്രമല്ല, കേരളം ഉൾപ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്‍കിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു. മെയ് എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നല്‍കിയത്.

കേരളത്തിനായി നേരിട്ട് നല്‍കിയ കത്ത് കൂടി കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തിയിരുന്നു. ഈ ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്.