ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി-20; സൂര്യകുമാര്‍ യാദവിന് സെഞ്ചുറി

single-img
20 November 2022

ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യൻ താരം സൂര്യകുമാര്‍ യാദവിന് സെഞ്ചുറി. ഇദ്ദേഹത്തിന്റെ കരിയറിലെ രണ്ടാം ടി 20 സെഞ്ചുറിയാണിത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റൺസ് നേടി.

കേവലം 49 പന്തില്‍ നിന്നാണ് മത്സരത്തില്‍ മൂന്നാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അവസാനത്തെ 51 പന്തില്‍ പുറത്താകാതെ 11 ഫോറും 7 സിക്‌സും ഉള്‍പ്പടെ 111 റണ്‍സ് സൂര്യകുമാര്‍ അടിച്ചുകൂട്ടി. അതേസമയം, ന്യൂസിലാന്‍ഡിന്റെ ടിം സൗത്തി ഹാട്രിക് നേടി.

എതിർ ടീമിൽ സൗത്തിക്ക് മൂന്ന് വിക്കറ്റും ലോക്കി ഫെര്‍ഗൂസണ് രണ്ട് വിക്കറ്റുമുണ്ട്. ന്യൂസിലാന്റിന് 192 റണ്‍സാണ് വിജയലക്ഷ്യം.