ആശങ്ക വേണ്ട; പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്

single-img
13 October 2022

കേരളത്തിൽ നിന്നും പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് അറിയിച്ചു. അടുത്ത കാലത്തായി വാക്സിൻ എടുത്ത് ആളുകളിൽ മരണനിരക്ക് ഉയർന്നതോദ്യൻ ഗുണനിലവാര കാര്യത്തിൽ സംശയം ഉണ്ടായത്,

പക്ഷെ ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്ന് വെളിപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തിരിക്കുകയാണ്. കേരളം കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിൻ ഗുണമുള്ളത് തന്നെയാണെന്നും ഇതുമായി ബന്ധപ്പെട്ട ആശങ്ക എല്ലാം അവസാനിച്ചു എന്നും പറയുകയാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

കേരളത്തിൽ വാക്സീൻ സ്വീകരിച്ച 5 പേർ മരിച്ച സാഹചര്യത്തിലാണ് ഗുണനിലവാരം പരിശോധിക്കണം എന്ന് പറഞ്ഞ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചത്.