കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം; അനില്‍ നമ്പ്യാര്‍ക്കെതിരെ കേസെടുത്തു

31 October 2023

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമര്‍ശത്തിന് ജനം ടിവി മേധാവിയായ മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്‍ഷാദിന്റെ പരാതിയിൽ ഐപിസി 153, 295 ( a ) വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് അനിൽ നമ്പ്യാർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.