വാഹനാപകടം: ലയണല്‍ മെസിയുടെ സഹോദരിക്ക് ഗുരുതര പരിക്ക്; വിവാഹം മാറ്റിവെച്ചു

single-img
23 December 2025

ലയണല്‍ മെസിയുടെ സഹോദരി മരിയ സോള്‍ മെസി (32) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മിയാമിയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മരിയ സോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ജനുവരി ആദ്യം നടക്കാനിരുന്ന മരിയ സോളിന്റെ വിവാഹം മാറ്റിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മരിയ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിന് ഒടിവേറ്റതായാണ് വിവരം. നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും ദീര്‍ഘകാല ചികിത്സയും പരിചരണവും ആവശ്യമാണെന്ന് മെസിയുടെ അമ്മ സീലിയ കുസിറ്റിനി വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിയ സോളിന്റെ ആരോഗ്യനില സ്ഥിരതയിലാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.