സിനിമയിലേയും ജീവിതത്തിലേയും ആർഭാടങ്ങൾ ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയ നടി

single-img
9 March 2024

സിനിമയിൽ നിന്നും ഭൗതിക ജീവിതത്തിൽ നിന്നും ലഭിക്കുന്ന ആർഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ബുദ്ധസന്യാസിനിയായി മാറിയ ഒരു നടി ബർഖ മദൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ് . ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനൊപ്പം ‘ഖിലാഡിയോൺ കാ ഖിലാഡി’ എന്ന സിനിമയിൽ അഭിനയിച്ച ബർഖ മിനിസ്ക്രീൻ പ്രേക്ഷകർക്കും സുപരിചിതയാണ്.

‘ഘർ ഏക് സപ്ന’ എന്ന ടെലിവിഷൻ സീരിയലും ബർഖയെ ശ്രദ്ധേയയാക്കിയിരുന്നു . ഐശ്വര്യ റായ്, സുഷ്മിത സെൻ, പ്രിയ ഗിൽ, ശ്വേതാ മേനോൻ എന്നിവർക്കൊപ്പം ഫെമിനാ മിസ് ഇന്ത്യ മത്സരത്തിലും ബർഖ മത്സരിച്ചിരുന്നു. 1984ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്നു ബർഖ. ബൂട്ട്, സോച്ച് ലോ, സുര്‍ഖാബ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ബർഖ ചെയ്തിരുന്നു.

പഞ്ചാബ്‌ സ്വദേശിനിയായ ബർഖ 2002ലായിരുന്നു ദലൈ ലാമയുടെ ആശയങ്ങളിൽ ആകൃഷ്ടയാവുന്നത്. ഇപ്പോൾ കാഠ്മണ്ഡുവിലെ ആശ്രമത്തിൽ സന്യാസ ജീവിതം പിൻതുടരുകയാണ് ബർഖ. നടിയുടെ പുതിയ ജീവിത രീതി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.